
ആലപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹരികൃഷ്ണയുടെ (25) കൊലപാതകത്തില്‍ പ്രതിയാ സഹോദരീ ഭര്‍ത്താവ് രതീഷിന്റെ മൊഴി ഞെട്ടിക്കുന്നത്. വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായി ജോലിചെയ്യുന്ന ഹരികൃഷ്ണയെ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരികൃഷ്ണയെ മര്‍ദ്ദിക്കുകയും ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തതോടെ, ഹരികൃഷ്ണ ബോധരഹിതയായെന്നും തുടര്‍ന്ന് ബലാത്സംഗം ചെയ്തെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മറവുചെയ്യാനും നീക്കം നടത്തിയതായി പ്രതി മൊഴി നല്‍കി.
ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ച് മൃതദേഹത്തില്‍ ചവിട്ടി. ഇതേത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.
മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടതെന്ന് പൊലീസ് പറഞ്ഞു. ഹരികൃഷ്ണയ്ക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ രതീഷിനെ കാണാതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.45ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ് ഹരികൃഷ്ണ. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ് തന്റെ വാഹനത്തില്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായാണ് വിവരം.
രാത്രി 8.30 പിന്നിട്ടിട്ടും യുവതി സ്വന്തം വീട്ടില്‍ എത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. രതീഷിനെ ബന്ധപ്പെട്ടെങ്കിലും തെറ്റായസന്ദേശം നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ച പട്ടണക്കാട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അടച്ചിട്ടിരുന്ന രതീഷിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അടുത്തിടെയാണ് ഹരികൃഷ്ണ ജോലി സ്ഥലത്ത് തന്നെയുള്ള ഒരു യുവാവുമായി പ്രണയത്തിലാണെന്ന് അറിയുന്നത്. ഹരികൃഷ്ണയെ ചോദ്യം ചെയ്യുകയും യുവാവിന്റെ ഫോണ്‍ നമ്ബര്‍ വാങ്ങി വിളിച്ച് താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ തനിക്ക് വിവാഹം കവിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വ്യത്യസ്ഥ ജാതിയില്‍പെട്ടവരായതിനാല്‍ വിവാഹം നടത്തി തരാന്‍ സാധ്യമല്ലെന്നും പറഞ്ഞു.
പക്ഷേ യുവാവ് പിന്മാറാന്‍ തയ്യാറല്ലായിരുന്നു. ഹരികൃഷ്ണയ്ക്കും യുവാവിനെ വിവാഹം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രതീഷ് അതിന് സമ്മതിച്ചില്ല. ഇതിനിടയില്‍ ഹരികൃഷ്ണയ്ക്ക് വന്ന 4 വിവാഹോലേചനകള്‍ ഇയാള്‍ തന്നെ മുടക്കി.
നഴ്സായ ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23ന് രാത്രി ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്‌കൂട്ടറില്‍ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്യുകയായിരുന്നു.
കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് യുവാവിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയില്‍ കൊലപാതകം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here