കർഷകരുടെ വാർഷികവരുമാനം : പുതിയ കണക്കുകൾ കൈയിലില്ലെന്ന് കേന്ദ്ര കൃഷി മന്ത്രാലയം

രാജ്യത്തെ കർഷകരുടെ നിലവിലെ വാർഷിക വരുമാന കണക്കുകൾ കൈയിലില്ലെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ. ലോക്സഭയിൽ ബെന്നി ബഹനാൻ, എ എം ആരിഫ് തുടങ്ങിയവരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2015 -16 കാലഘട്ടത്തിലാണ് കർഷകരുടെ വാർഷികവരുമാനം മന്ത്രാലയം അവസാനമായി കണക്കുകൂട്ടുന്നത്. ശേഷം ഇത്തരത്തിലുള്ള യാതൊരുവിധ കണക്കെടുപ്പും മന്ത്രാലയത്തിന് കീഴിൽ നടന്നിട്ടില്ല.

2015-16 വർഷത്തിലെ എൻ.എസ്. എസ്. ഒ കണക്കുകൾ പ്രകാരം 96,703 രൂപയാണ് കർഷകരുടെ ശരാശരി വാർഷിക വരുമാനമായി കണക്ക് കൂട്ടിയിരുന്നതെന്നും ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News