പെഗാസസ്; വിവാദത്തില്‍ മറുപടി നല്‍കാത്ത കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി

 പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്നും പൗരന്റെ മൗലിക അവകാശ ലംഘനമാണിതെന്നും ജോൺ ബ്രിട്ടസ് എംപി വിമർശിച്ചു.

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടി നൽകാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാജ്യസഭാ എംപി ജോൺ.പെഗാസസ് വിഷയത്തിൽ രാജ്യം പുകയുമ്പോൾ  ഇസ്രായേൽ സൈബർ ആയുധമായ പെഗാസസ്‌, ഇന്ത്യാ ഗവൺമെന്റോ ഏതെങ്കിലും സർക്കാർ ഏജൻസിയോ വാങ്ങുകയോ വാടകയ്‌ക്ക്‌ എടുക്കുകയോ ചെയ്‌തിട്ടുണ്ടോയെന്ന ചോദ്യത്തിന്‌ ഇന്നേവരെ കൃത്യമായ  മറുപടി നൽകിയിട്ടില്ലാത്തത് ദൗർഭാഗ്യകരമാണെന്ന് ജോൺ ബ്രിട്ടസ് എംപി ചൂണ്ടിക്കാട്ടി. ദേശാഭിമാനി ദിനപത്രത്തിൽ നൽകിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ സർക്കാരോ ഔദ്യോഗിക ഏജൻസിയോ ഇത്തരം സൈബർ ആയുധങ്ങൾ വാങ്ങിയിട്ടില്ലെങ്കിൽ മറ്റേതെങ്കിലും ബാഹ്യഏജൻസി ഇന്ത്യയ്‌ക്ക്‌ എതിരെ ഇവയെ തൊടുത്തുവിടുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും, മറിച്ച് കേന്ദ്ര സർക്കാർ വാങ്ങിയാണെങ്കിൽ അത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതാണെന്നും ജോൺ ബ്രിട്ടസ് എംപി വിമർശിച്ചു.

കേന്ദ്രസർക്കാർ  ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ തകർക്കുകയാണ്  എന്നും രാഷ്ട്രീയനേതാക്കൾ, ജഡ്‌ജിമാർ, ഭരണഘടനാസ്ഥാപനങ്ങൾ, മാധ്യമങ്ങൾ, ആക്റ്റിവിസ്‌റ്റുകൾ, വിദ്യാർഥി നേതാക്കൾ തുടങ്ങി കുടുംബിനികൾ വരെ പെഗാസസിന്റെ ഫോൺ ചോർത്തൽ പ്രക്രിയയ്‌ക്ക്‌ ഇരയായികൊണ്ടിരിക്കുകയാണെന്നും ജോൺ ബ്രിട്ടസ് എംപി ചൂണ്ടിക്കാട്ടി.

പുട്ടസ്വാമി കേസിൽ സുപ്രീംകോടതി 2017ൽ നടത്തിയ വിധിയിൽ സ്വകാര്യതയെന്നത്‌ മൗലികാവശമാണെന്നും അത്‌ സംരക്ഷിക്കാൻ നടപടികൾ വേണമെന്നും സുപ്രീംകോടതി വ്യക്തമായിരുന്നു.

ഇതിന്റെ വ്യക്തമായ ലംഘനമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ജോൺ ബ്രിട്ടസ് എംപി വ്യക്തമാകി. പെഗാസസ്‌ ആപ്പിനെ ഗ്രീക്ക്‌ ഇതിഹാസത്തിലെ സിയൂസിന്റെ കുതിരയായാ പെഗാസസുമായി താരതമ്യപ്പെടുത്തിയാണ് ലേഖനം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here