ഇത് ശരിയല്ലെന്ന് പച്ചരി ഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും; രമ്യയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി എന്‍ എസ് മാധവന്‍

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എം പി , വി ടി ബല്‍റാം, റിയാസ് മുക്കോളി തുടങ്ങിയവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച പകലായിരുന്നു കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യഹരിദാസും സംഘവും ഭക്ഷണത്തിനായി ഹോട്ടലില്‍ കയറിയിരുന്നത്. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയയില്‍ വൈറലായതും.

എന്നാല്‍ ഇന്ന് രമ്യ ഹരിദാസ് തന്നെ ഈ വിഷയം വെളുപ്പിച്ചെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പാഴ്സല്‍ വാങ്ങാനാണ് ഹോട്ടലില്‍ എത്തിയതെന്നും യുവാവ് കയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ യുവാക്കളോട് അത്തരത്തില്‍ പെരുമാറിയത് എന്നുമാണ് എം.പിയുടെ ന്യായീകരണം. എന്നാല്‍ ഈ മറുപടിയ്ക്ക് പിന്നാലെ രമ്യയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയിലുടനീളം ഉയര്‍ന്നുവന്നത്.

ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ”ഇത് ശരിയല്ലെന്ന് വീഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും.”എന്നായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്.

ഒരുപാട് പെണ്ണുങ്ങള്‍ക്ക് അവര്‍ നേരിടുന്ന പലതരം അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ ഉണ്ടാക്കി വെച്ചിട്ടുള്ള കുറച്ച് നിയമങ്ങളുണ്ട്, ദുരുപയോഗം  ചെയ്ത് അതിന്റെ സുതാര്യത കളയുകയാണ് ഇത്തരത്തില്‍ ഒരു പ്രതികരണത്തിലൂടെ രമ്യ ഹരിദാസ് ചെയ്യുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ രമ്യയ്‌ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധം.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ് പ്രതികരണം. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് വീഡിയോയെടുത്ത യുവാക്കള്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News