പെഗാസസ് ഫോൺ ചോർത്തലിലും കർഷകസമരത്തിലും പ്രക്ഷുബ്ദമായി പാർലമെന്റ്

പെഗാസസ് ഫോൺ ചോർത്തലിലും കർഷകസമരത്തിലും പ്രക്ഷുബ്ദമായി പാർലമെന്റ്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും പിരിഞ്ഞു. അതേസമയം പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു മമത സർക്കാരും രംഗത്തെത്തി.

അതിനിടെ,  നീതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജൂനിയർ ഉദ്യോഗസ്ഥന്റെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തിയെന്ന വിവരവും പുറത്തുവന്നു. പെഗാസസ് ഫിനെ ചോർത്തൽ തന്നെയാണ് ഇന്നും ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയത്.

പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുളള അടിയന്തിര പ്രമേയ നോട്ടീസുകൾ തള്ളിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്.

അതിനിടെ പെഗസസ് ഫോൺ ചോർത്തലിന്റെ കൂടുതൽ വിവരങ്ങൾ  പുറത്തുവന്നു. നീതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജൂനിയർ ഉദ്യോഗസ്ഥന്റെയും ഫോണുകൾ ചോർത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരുടെയും റോ, ബി.എസ്.എഫ് ഉദ്യോഗസ്ഥരുടെയും ഫോണുകൾ ചോർത്തിയെന്നാണ് വിവരം.

ഇതിന് പുറമെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ  വി.കെ. ജെയിൻ, ടു ജി സ്പെക്ട്രം കേസ് അന്വേഷിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുതിർന്ന ഉദ്യോഗസ്ഥൻ രാജേശ്വർ സിങ്,  തുടങ്ങിയവരുടെ ഫോണുകൾ നിരീക്ഷണത്തിൽ ആയിരുന്നുവെന്നാണ്  റിപ്പോർട്ട് . അതിനിടെ നിർണായക നീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തുവന്നു.

ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാണ് പുതിയ നീക്കം. അനധികൃത ഹാക്കിങ്, ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവ അന്വേഷിക്കും. സുപ്രീംകോടതി മുൻ  ജഡ്ജ് മദൻ ലോകുർ, കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയി ഭട്ടാചാര്യ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News