രാജി സ്വീകരിച്ച്‌ ഗവര്‍ണര്‍; യെദ്യൂരപ്പ കര്‍ണാടകയുടെ കാവല്‍ മുഖ്യമന്ത്രിയായി തുടരും

ബി എസ് യെദ്യൂരപ്പയുടെ രാജി സ്വീകരിച്ച്‌ കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട്. രാജി സ്വീകരിച്ചെങ്കിലും പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത് വരെ കർണാടകയുടെ കാവൽ മുഖ്യമന്ത്രിയായിരിക്കാൻ  യെദ്യൂരപ്പയോട് ഗവർണർ ആവശ്യപ്പെട്ടു. ഗവർണറുടെ ആവശ്യം യെദ്യൂരപ്പ സ്വീകരിച്ചു.

മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനും അവസാനമിട്ട് ഇന്നാണ് യെദ്യൂരപ്പ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സർക്കാരിന്റെ രണ്ടാം വാർഷിക ചടങ്ങിൽ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വികാരാധീനനായാണ് യെദ്യൂരപ്പ താൻ രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് രാജ് ഭവനിലെത്തിയ യെദ്യൂരപ്പ ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു.

ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല താൻ രാജിവെക്കുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു. കൂടുതൽ കരുത്തരായ മറ്റാരെങ്കിലും മുഖ്യമന്ത്രിയാകാനാണ് താൻ ഒഴിഞ്ഞുകൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.രാജ് ഭവന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News