ഒളിംപിക്സ് പുരുഷ ഹോക്കി: ഇന്ത്യ നാളെ സ്പെയിനിനെ നേരിടും

ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ നാളെ സ്പെയിനിനെ നേരിടും. പുലർച്ചെ 6:30നാണ് മത്സരം. ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

ആദ്യ മത്സരത്തിൽ ന്യൂസിലണ്ടിനെതിരെ ത്രസിപ്പിക്കുന്ന ജയം നേടി. രണ്ടാം മത്സരത്തിൽ ഓസ്ടേലിയയോട് നാണംകെട്ട തോൽവി.ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് പൂൾ എയിൽ ഇനി എതിരാളി സ്പെയിനാണ്.ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന് മികച്ച വിജയത്തിലൂടെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ്
മൻപ്രീത് സിംഗും സംഘവും.

പ്രതിരോധ നിരയുടെ മോശം പ്രകടനവും മധ്യനിര താളം കണ്ടെത്താത്തതുമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ കനത്ത തോൽവിക്ക് കാരണം . മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്നത് മാത്രമാണ് ടീമിന് ആശ്വാസം .

സ്പെയിനിനെതിരെയുള്ള മത്സരത്തിൽ വിജയത്തോടെ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ ഗ്രഹാം റെയ്ഡ്. 2 മത്സരങ്ങളിൽ നിന്നും 4 പോയിൻറ് നേടിയ ഇന്ത്യ പൂൾ എയിൽ നാലാം സ്ഥാനത്താണ്.

2 മത്സരങ്ങളിൽ നിന്നും അർജന്റീനയ്ക്കെതിരായ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് സ്പെയിന് ഉള്ളത്. ന്യൂസിലണ്ടിനെതിരായ മത്സരത്തിൽ തോൽവിയായിരുന്നു ഫലം.പൂളിൽ അഞ്ചാം സ്ഥാനത്താണ് സ്പെയിൻ . മറ്റ് മത്സരങ്ങളിൽ 29 ന് അർജൻറീനയെയും 30 ന് ജപ്പാനെയും ഇന്ത്യ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here