അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ മാർച്ച്

സംസ്ഥാന സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കണം എന്നാവശ്യപ്പെട്ട് എസ് എഫ് ഐ മാർച്ച്. സർക്കാർ ഓഫീസുകളിലേക്കാണ് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. കോഴിക്കോട് ഡിഡിഇ ഓഫീസ് മാർച്ച് അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവും കണ്ണൂരിൽ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും മാർച്ച് ഉദ്ഘാടനം ചെയ്തു.

എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച 55 ഇന അവകാശങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു മാർച്ച്.

സംസ്ഥാന വ്യാപകമായി 5000 കേന്ദ്രങ്ങളിലേക്ക് മാർച്ച് നടന്നു. മുഴുവൻ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, ജനാധിപത്യ വേദികളുടെ രൂപീകരണത്തിനും നിലനിൽപ്പിനുമായി നിയമ നിർമ്മാണം നടത്തുക. മുഴുവൻ വിദ്യാർത്ഥികൾക്കും വാക്സിൻ നൽകുക ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക, കൊവിഡ് പ്രതിസന്ധി അവസാനിക്കും വരെ വിദ്യാഭ്യാസ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ 55 ഇന ആവശ്യങ്ങളാണ് എസ് എഫ് ഐ മുന്നോട്ട് വെക്കുന്നത്. കോഴിക്കോട് ജില്ലയിൽ 500 കേന്ദ്രങ്ങളിലേക്ക് മാർച്ച് നടന്നു. ഡിഡിഇ ഓഫീസ് മാർച്ച് അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് എം എൽ എ മാർച്ച് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിലെ 500 കേന്ദ്രങ്ങളിൽ എസ് എഫ് ഐ അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. കണ്ണൂർ കലക്‌ടറേറ്റിനു മുന്നിൽ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലകളിൽ കളക്ടറേറുകളിലേക്കും മറ്റ് സർക്കാർ ഓഫീസുകളിലേക്കും എസ് എഫ് ഐ നേതൃത്വത്തിൽ മാർച്ച് നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here