ഇത് തീപാറും പോരാട്ടം; ദില്ലി സമരപ്പന്തലിലെത്തിയത് ഇരുന്നൂറോളം വനിതാ കർഷകർ

കർഷക പാർലമെൻ്റിൻ്റെ മൂന്നാം ദിനത്തിൽ ദില്ലിയിൽ വനിതാ കർഷകർ സമരപ്പന്തലിൽ എത്തി. അവശ്യ വസ്തു ഭേദഗതി നിയമം കർഷക പാർലമെൻ്റിൽ ചർച്ച ചെയ്തു. സുഭാഷിണി അലി, ആനി രാജ, മേധാ പട്കർ എന്നിവർക്ക് ഒപ്പം ഇരുന്നൂറ് വനിതാ കർഷകരും കർഷക സമരത്തിൽ പങ്കെടുക്കാൻ ജന്തർ മന്ദിറിൽ എത്തി.

ഏഴ് സ്ത്രീകൾ ഉൾപ്പടെ നിരവധി കർഷകരാണ് സമരം നടന്ന കഴിഞ്ഞ എട്ട് മാസങ്ങൾ കൊണ്ട് മരിച്ചത്. ഇവർക്ക് ആദരം അർപ്പിച്ചാണ് കർഷക സമരം 8 മാസം പൂർത്തിയാക്കുന്ന ദിവസം വനിതാ കർഷകർ ജന്തർ മന്ദിറിലെ സമര പന്തലിൽ എത്തിയത്. ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ മീരാ ബായ് ചാനുവിന് വനിതാ കർഷക പാർലമെൻ്റ് അഭിനന്ദനം രേഖപ്പെടുത്തി.

അവശ്യ വസ്തു ഭേദഗതി നിയമം ആണ് തുടർച്ചയായ മൂന്നാം ചേർന്ന കർഷക പാർലമെൻ്റ് ചർച്ച ചെയ്തത്. ദൈനം ദിന ജീവിതത്തെ തന്നെ നിയമം അസാധ്യമാക്കി എന്ന് സമരത്തിൽ പങ്കെടുത്ത അഖിലേന്ത്യാ മഹിളാ ഫെഡറേഷന് നേതാവ് ആനി രാജ പറഞ്ഞു.

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉൾപ്പടെയുള്ള അഞ്ച് നേതാക്കൾക്ക് ഒപ്പം ഇരുന്നൂറ് വനിതാ കർഷകരാണ് ഇന്ന് ജന്തർ മന്ദിറിൽ എത്തിയത്. അതെ സമയം കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർലമെൻ്റിലേക്ക് രാഹുൽ ഗാന്ധി ട്രാക്ടറിലാണ് എത്തിയത്.

പാർലമെൻ്റിനു മുന്നിൽ നിരോധനാജ്ഞ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് സുർജെ വാല, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് ഉൾപ്പടെ ഉള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News