” ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും അത് ചെയ്തിരിക്കുന്നു”: അല്ലി മോളുടെ പാട്ട് പങ്കുവച്ച് സുപ്രിയ

പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. അല്ലി എഴുതിയ ഒരു ഗാനത്തിന്റെ വരികൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.

നോട്ട് ബുക്കിൽ ജൂലൈ 22-ാം തീയതി രേഖപ്പെടുത്തിയ പേജിലാണ് അല്ലി തന്റെ പാട്ടിന്റെ വരികൾ കുറിച്ചത്. ഈ പേജിന്റെ ചിത്രത്തിനൊപ്പം അല്ലിയുടെ വരികളെക്കുറിച്ചുള്ള ഒരു കുറിപ്പും സുപ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നൽകിയിട്ടുണ്ട്. അതിൽ ആ പേജിൽ കുറിച്ചിരിക്കുന്ന അവസാനത്തെ വരിയെക്കുറിച്ച് സുപ്രിയ എടുത്തു പറയുകയും ചെയ്യുന്നു.

“ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും അത് ചെയ്തിരിക്കുന്നു. അതിലെ ആദ്യ പേജിലെ അവസാനത്തെ വരി ‘ഞങ്ങളുടെ ഭയത്തിൽ നിന്ന് കരകയറാൻ ഞങ്ങളുടെ സുഹൃത്തുക്കൾ ഞങ്ങളെ സഹായിക്കുന്നു!’ എന്നതാണ്. അല്ലിയുടെ ഗാനങ്ങൾ,” സുപ്രിയ കുറിച്ചു.

ഇതിനു മുൻപും അല്ലിയുടെ വരികൾ സുപ്രിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അല്ലിമോളുടെ റഫ് നോട്ട്ബുക്ക് നോക്കിയപ്പോൾ അതിൽ അല്ലി എഴുതിയ കുറച്ച് പാട്ടുകൾ കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു സുപ്രിയ അത് പങ്കുവച്ചത്.

അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ബുക്കിന്റെ ചിത്രം അന്ന് സുപ്രിയ പങ്കുവച്ചിരുന്നു.അല്ലിമോളുടെ കലാവാസനയെ അഭിനന്ദിക്കുന്നതിനൊപ്പം കയ്യക്ഷരം മനോഹരമാണെന്നും ആരാധകർ അന്ന് കമന്റ് ചെയ്തിരിന്നു. അല്ലിമോൾ ഈ പ്രായത്തിൽ തെറ്റുകൾ കൂടാതെ എത്ര ഭംഗിയായാണ് ഇംഗ്ലീഷ് എഴുതിയിരിക്കുന്നതെന്നും ആരാധകർ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News