വിവാഹത്തിനിടയിലും വര്‍ക്ക് ഫ്രം ഹോമോ? വൈറല്‍ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്ന ഒരു വീഡിയോയായിരുന്നു വിവാഹ മണ്ഡപത്തില്‍ ലാപ്‌ടോപ് മടിയില്‍ വെച്ച് ജോലി ചെയ്യുന്ന ഒരു വരന്റേത്. പലരും അതിനെ കളിയാക്കിയും വരന്റെ അവസ്ഥയോര്‍ത്ഥ സഹതപിച്ചും കമന്റുകളും ഇടുന്നുണ്ടായിരുന്നു.

വിവാഹത്തിനെങ്കിലും വര്‍ക്ക് ഫ്രം ഹോം ചെയ്യാതിരുന്നുകൂടെ എന്നും ചിലര്‍ വിവാഹ സമയത്ത് ഇത്ര തിരക്കിട്ട് ചെയ്യാന്‍ എന്തായിരുന്നു എന്നും പഴിക്കുന്നവരുണ്ട്. എന്നാല്‍ ആ വീഡിയോയുടെ സത്യവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ വരന്‍ ജോലിയെടുക്കുകയായിരുന്നില്ല, വീഡിയോ കോളിനായി ലാപ്‌ടോപ്പ് സെറ്റ് ചെയ്യുകയായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. 2020ല്‍ കൊവിഡ് പടര്‍ന്നു പിടിച്ചപ്പോഴാണ് ‘വര്‍ക്ക് ഫ്രം ഹോം’ എന്ന പദം എല്ലാവര്‍ക്കും സുപരിചിതമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here