കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്ത് കൊവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയായ അൻവർ നിരവധി വര്‍ഷങ്ങളായി കുവൈറ്റിലുണ്ട്. കുവൈറ്റിലെ ഒട്ടുമിക്ക പ്രവാസി സംഘടനകളുടെയും പരിപാടികളിലെ സ്ഥിരം ഫോട്ടോഗ്രാഫറായിരുന്നു അൻവർ.

കുവൈറ്റിലെ നിരവധി മാധ്യമങ്ങളിൽ അൻവറിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധിതനായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അന്‍വര്‍.

അതേസമയം കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഗർഭിണിയടക്കം രണ്ടു മലയാളി സ്ത്രീകൾ  മരണപ്പെട്ടിരുന്നു. കണ്ണൂർ ചെണ്ടയാട് സ്വദേശിനി ഷന ധനേഷ്‌ , കൊല്ലം അഞ്ചൽ മഞ്ചാടിയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷ്‌ എന്നിവരാണ് മരിച്ചത്.

ഏഴു മാസം ഗർഭിണിയായിരുന്നു സിനി സന്തോഷ്. ഇവരുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നെങ്കിലും കുഞ്ഞും മരണപെടുകയായിരുന്നു. നാല്പത്തി മൂന്നു വയസായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News