സംസ്ഥാനത്ത് പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് ഇല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് ഇല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കേരളത്തില്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് വാക്‌സിന്‍ ക്ഷാമം ഉണ്ടെന്ന് വരുത്തിതീര്‍ക്കുകയാണെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണത്തിനും മന്ത്രി മറുപടി നല്‍കി. അതേസമയം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ വേണ്ടിയാണെന്നും അത് ജനപ്രതിനിധികള്‍ ഉള്‍പ്പടെ എല്ലാവരും അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച മിക്ക ജില്ലകളിലും വാക്‌സിനേഷന്‍ ഉണ്ടാകില്ല. അടുത്തമാസം 60 ലക്ഷം ഡോസ് വേണം. കൂടുതല്‍ വാക്‌സീനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരുകോടി 66 ലക്ഷത്തിലധികം ഡോസാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.

1.88 ലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് വാക്സിന്‍ നല്‍കി. നാല്‍പ്പത്തിയഞ്ചു വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം പേര്‍ക്ക് ആദ്യഡോസ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു.

45 വയസിനു മുകളിലുള്ളവര്‍ക്ക് 36 ശതമാനം പേര്‍ക്ക് സെക്കന്റ് ഡോസ് നല്‍കി. വയനാട്, കാസര്‍കോട് ജില്ലകളില്‍ നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് നൂറ് ശതമാനം വാക്സിന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.

18ന് ശേഷം സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന്‍ ലഭിച്ചിരുന്നു. അത് മികച്ച രീതിയില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കുന്ന മാത്രയിലെ വാക്സിന്‍ വിതരണം ചെയ്യാനാവുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News