സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം: മന്ത്രി വീണാ ജോര്‍ജ്

ആവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.സംസ്ഥാനത്തെ വാക്‌സിൻ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണ്. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്.

പല ജില്ലകളിലും വാക്‌സിൻ തീർന്നു കഴിഞ്ഞു. വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് നിരന്തരം അഭ്യർത്ഥിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രം സംസ്ഥാനത്തിന് നൽകിയത് 1.66 കോടി ഡോസാണ്. 1.87 കോടിയോളം പേർക്ക് വാക്‌സിൻ നൽകാൻ നമുക്ക് സാധിച്ചു. 45 വയസിന് മുകളിലുള്ളവർക്ക് 76 ശതമാനം ആളുകൾക്ക് ആദ്യഡോസ് വാക്‌സിനും 35 ശതമാനം ആളുകൾക്ക് രണ്ടാം ഡോസും നിൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ വയനാട്, കാസർഗോഡ് ജില്ലകളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വാക്‌സിൻ നൽകാൻ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാൻ സാധിച്ചു. ശേഷിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് കൂടി വാക്‌സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.

വാക്‌സിൻ സംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു.കേരളത്തിന് വാക്‌സിൻ ലഭ്യമാക്കേണ്ടവർ തന്നെ ഇങ്ങനെ പറയുന്നത് നിർഭാഗ്യകരമാണ്. കേരളത്തിൽ വളരെ സുതാര്യമായാണ് വാക്‌സിൻ വിതരണം നടത്തുന്നത്.

കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടലിൽ നിന്നും ആർക്കും മനസിലാക്കാവുന്നതാണ്. അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത് ആവശ്യത്തിനനുസരിച്ച് കേരളത്തിന് വാക്‌സിൻ നൽകണമെന്നാണ്.അടുത്തമാസം 60 ലക്ഷം ഡോസ് വാക്‌സിൻ ആവശ്യമാണ്. കേന്ദ്രത്തിന്റെ ഏറ്റവും പുതിയ സിറൊ സർവൈലൻസ് റിപ്പോർട്ട് പ്രകാരം 42 ശതമാനം പേരിൽ മാത്രമാണ് ആന്റിബോഡിയുള്ളത്.

50 ശതമാനത്തിലധികം പേർക്ക് ഇനിയും രോഗം വരാൻ സാധ്യതയുള്ളവരാണ്. അതിനാൽ എല്ലാവർക്കും വാക്‌സിൻ നൽകുക പ്രധാനമാണ്.

ഒരു ദിവസം നാലരലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സർക്കാരിന് വലിയ വെല്ലുവിളിയാണ് നിലവിലെ വാക്‌സിൻ ക്ഷാമം. പതിവിന് വിപരീതമായി 18ന് ശേഷം കൂടുതൽ വാക്‌സിൻ ലഭിച്ചതിനാൽ കൂടുതൽ പേർക്ക് നൽകാനും കഴിഞ്ഞിട്ടുണ്ട്.വാക്‌സിൻ എല്ലാവർക്കും അവകാശപ്പെട്ടതാണ്. കേന്ദ്രം വാക്‌സിൻ നൽകുന്ന മുറയ്ക്ക് എല്ലാവർക്കും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News