
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് സിപിഐഎം. ബാങ്ക് ഭരണ സമിതി പ്രസിഡന്റ് കെ.കെ ദിവാകരൻ, തട്ടിപ്പിൽ നേരിട്ട് പങ്കെടുത്ത ബിജു കരീം, സുനിൽകുമാർ, ജിൽസ് എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയ മറ്റ് മുതിർന്ന നേതാക്കൾക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലുൾപ്പെട്ടവർക്കെതിരെ മാതൃകാപരമായ നടപടിയാണ് സി.പി.ഐ.എം സ്വീകരിച്ചത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് പേർക്കെതിരെ നടപടി സ്വീകരിച്ചു. സംഭവത്തിൽ നേരിട്ടു പങ്കെടുത്ത ബാങ്ക് ജീവനക്കാർക്കൊപ്പം ഭരണ സമിതി പ്രസിഡന്റായിരുന്ന കെ.കെ ദിവാകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.
ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്ന എം.ബി. ദിനേഷ്, ടി.എസ് ബൈജു, അമ്പിളി മഹേഷ്, എൻ നാരായണൻ എന്നിവരെ സസ്പെൻഡ് ചെയ്തു.മുൻ ബാങ്ക് സെക്രട്ടറി ടി.ആർ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, മുൻ അക്കൗണ്ടന്റ് സി.കെ ജിൽസ് എന്നിവരാണ് പുറത്താക്കപ്പെട്ട ജീവനക്കാർ.
ഉല്ലാസ് കളക്കാട്ട്, കെ.ആർ വിജയ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ.സി. പ്രേമരാജനെയും കരുവന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ് വിശ്വംഭരനെയും തൽ സ്ഥാനങ്ങളിൽ നിന്ന് മാറ്റാനും തീരുമാനമായി. സി പി ഐ .എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയരാഘവൻ്റെ സാന്നിധ്യത്തിൽ ചേർന്ന സി.പി.ഐ.എം ജില്ലാ കമ്മിയോഗത്തിലാണ് നടപടി സംബന്ധിച്ച് തീരുമാനമെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here