മീരാബായ് ചാനുവിന് പൊലീസിൽ നിയമനം; ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

ഒളിംപിക് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ അഭിമാന താരം മീരാബായ് ചാനുവിനെ മണിപ്പൂർ പൊലീസിൽ അഡിഷണൽ സൂപ്രണ്ടായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ബിരെൻസിങ് പ്രഖ്യാപിച്ചു. ഒരു കോടി രൂപ പാരിതോഷികമായി നൽകും.

മണിപ്പൂരിൽ ലോകോത്തര നിലവാരത്തിലുള്ള ഭാരോദ്വഹന അക്കാദമി സ്ഥാപിക്കുമെന്നും ബിരെൻസിങ് അറിയിച്ചു. ടോക്കിയോയിൽ നിന്ന് തിരിച്ചെത്തിയ മീരാഭായ് ചാനുവിന് ഉജ്ജ്വല സ്വീകരണമാണ് ദില്ലി വിമാനത്താവളത്തിൽ ലഭിച്ചത്.

2000ലെ സിഡ്‌നി ഒളിംപിക്‌സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ഭാരോദ്വാഹനത്തിൽ ഒളിംപിക് മെഡൽ സ്വന്തമാക്കുന്ന ആദ്യ താരമാണ് മീരാബായ് ചാനു. ടോക്കിയോ ഒളിംപിക്സിൽ 49 കിലോ ഭാരോദ്വഹനത്തിലാണ് ചാനു വെള്ളി നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News