
ഇൻ-ഫാ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും ചൈനയിൽ 63 മരണം. വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കിഴക്കൻ പ്രവിശ്യയിൽ സെക്കൻഡിൽ 38 മീറ്റർ വേഗതയിൽ വരെ കാറ്റ് വീശി.ഹെനാൻ പ്രവിശ്യയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 63 പേര്‍ മരിച്ചു.
പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷൗവിലെ വെള്ളപ്പൊക്കത്തിൽ ഒരു സബ്‌വേ മെട്രോ ട്രെയിനും തുരങ്കവും വെള്ളപ്പൊക്കത്തിൽ മുങ്ങി. 12 പേരാണ് ഇവിടെ മരിച്ചത്.
ചുഴലിക്കാറ്റ് സെജിയാങ്ങിന്റെ ജിയാക്സിംഗ് നഗരത്തിനും ജിയാങ്‌സു പ്രവിശ്യയിലെ ക്വിഡോംഗ് നഗരത്തിനും ഇടയിലുള്ള തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടാക്കുമെന്ന് കാലാവസ്ഥാ അധികൃതർ പ്രവചിച്ചു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here