
കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷം.കാട്ടാന അക്രമത്തിൽ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് ആദിവാസി ക്ഷേമസമിതി.ഇതിന്റെ ഭാഗമായി ഇരിട്ടിയിൽ വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിലും വീടുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.
ആറളം ഫാമിലെ ഏഴാം ബ്ലോക്കിൽ കഴിഞ്ഞ ദിവസം കാട്ടാന ആദിവാസി കുടുംബത്തിന്റെ കുടിൽ തകർത്തിരുന്നു.തല നാരിഴയ്ക്കാണ് രണ്ട് കുട്ടികൾ ഉൾപ്പെടുന്ന കുടുംബം രക്ഷപ്പെട്ടത്.
കാട്ടാന ആക്രമണത്തിൽ കൃഷി നാശവും തുടർക്കഥയാണ്.വന്യമൃഗ ആക്രമണത്തിൽനിന്ന് ആദിവാസികളുടെ ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് ആദിവാസി ക്ഷേമസമതി.
ഇതിന്റെ ഭാഗമായി വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിലും വീടുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.ഇരിട്ടി വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിന് മുന്നിൽ നടത്തിയ സമരം സംസ്ഥാന ജോ.സെക്രട്ടറി പി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
കാട്ടാനയുടെ ആക്രമണം തടയാൻ നടപടികൾ സ്വീകരിക്കുക,കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കും കൃഷിനാശം നേരിട്ടവർക്കും സമയബന്ധിതമായി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സമരം നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here