കാണാതെ പിറന്ന പാട്ട് കാതുകളിലേക്ക് :പാതിരപ്പാട്ടിന്റെ “കാണാതെ” സംഗീത ആല്‍ബം

ഈ അടുത്തകാലത്തായി ജനകീയമായ സോഷ്യൽ മീഡിയ പ്ലാറ്റഫോമാണ് ക്ലബ് ഹൗസ്. ട്രിപ്പിൾ ലോക്ക് ഡൌൺ കാലത്ത് മലയാളി കേട്ട്മുട്ടിയ ആപ്പ്.പല സ്ഥലങ്ങളിൽ നിന്നും ഒരേ സമയം ശബ്ദങ്ങളുടെ ചരടുകൾ തമ്മിൽ പിണഞ്ഞു. നല്ല സൗഹൃദങ്ങൾക്ക് പരസ്പരം കാണേണ്ടതില്ല എന്ന തത്വം പരക്കെ അംഗീകരിക്കപ്പെട്ടു.രാഷ്ട്രീയവും കലയും ജീവിതവുമെല്ലാം പരസ്പരം കൈമാറുന്ന ഇടമായി ക്ലബ്ഹൗസ് മാറി.

ക്ലബ് ഹൗസിന്റെ പാതിരാപാട്ടുകൾ കൂട്ടായ്മയിൽ നിന്നും ഉണ്ടായതാണ് “കാണാതെ” എന്ന സംഗീത ആൽബം.കാണാതെ പിറന്ന പാട്ട് കാതുകളിലേക്ക് ഒഴുകിയെത്തി.  ക്ലബ് ഹൗസിൽ പാതിരാപാട്ടുകൾ എന്ന ക്ലബ് വളരെ ആക്ടീവാണ്.സംഗീതം നിറച്ച പാതിരാവുകൾ സമ്മാനിക്കുന്ന ഈ ക്ലബ് അണിയിച്ചൊരുക്കിയ സംഗീത ആൽബം എന്ന പ്രത്യേകതയുമുണ്ട് കാണാതെയ്ക്ക്.ജൂലൈ 24ന് രാത്രി 9 മണിക്കാണ് പാതിരാ പാട്ട് എന്ന ക്ലബ്ബിൽ ഒരു ഒറിജിനൽ ആൽബം റിലീസ് ആയത്.

ക്ലബ് ഹൗസിലെ രണ്ടു സുഹൃത്തുക്കളാണ് അണിയറ ശില്പികൾ.ഷിൻസി നോബിൾ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി ഈണം നൽകി സജീവ് തന്നെ പാടിയ ഈ സംഗീത ആൽബം പ്രശസ്ത സംഗീതജ്ഞരായ ശ്രീനിവാസ്, പാലക്കാട് ശ്രീറാം, ഹരീഷ് ശിവരാമകൃഷ്ണൻ, പ്രദീപ് സോമസുന്ദരം, വീത്ത് രാഗ് എന്നിവരുടെ മുന്നിൽ അവതരിപ്പിച്ച് കൊണ്ടാണ് ഗാനം പ്രകാശിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here