അങ്ങനെ തളരില്ല, ഇനി തീപാറും പോരാട്ടം; കർഷക സമരം ശക്തമാക്കാനൊരുങ്ങി കർഷകർ

കർഷക സമരം ശക്തമാക്കാനൊരുങ്ങി കർഷകർ. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമുള്ള കർഷകരെ, കർഷക നേതാക്കൾ സന്ദർശിക്കും. സെപ്തംബർ 5ന് മുസാഫർ നഗറിൽ കർഷക മഹാപഞ്ചായത്ത്  ചേരും. ജന്ദർ മന്തറിൽ നടക്കുന്ന കർഷക സമരം 4-ാം ദിവസത്തിലേക്ക് കടന്നു .കാർഷിക നിയമം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് കർഷകർ വ്യക്തമാക്കി.

ദില്ലി അതിർത്തികളിലേ കർഷകരുടെ സമരം തുടങ്ങി എട്ട് മാസം കഴിയുമ്പോൾ  കർഷക സമരം കൂടുതൽ ശക്തിയാർജിക്കുകയാണ്.  കർഷക സമരം കർഷകരുടെ അന്തസ്സിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നുവെന്നും, കർഷക സമരത്തിനപ്പുറത്തേക്ക് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനുമുള്ള പോരാട്ടമായാണ് കർഷകർ, സമരത്തെ കാണുന്നതെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജന്ദർ മന്തറിൽ നടന്ന കർഷക സമരം സ്ത്രീ കർഷകരുടെ നേതൃത്വത്തിലാണ് നടന്നത്. കർഷകരുടെ സാമാന്തര പാർലമെന്റിൽ  അവശ്യ വസ്തു ഭേദഗതി നിയമം ആണ്  ചർച്ച ചെയ്തത്. ദൈനം ദിന ജീവിതത്തെ തന്നെ നിയമം അസാധ്യമാക്കി എന്ന് സമരത്തിൽ പങ്കെടുത്ത അഖിലേന്ത്യാ മഹിളാ ഫെഡറേഷന് നേതാവ് ആനി രാജ പറഞ്ഞു.

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉൾപ്പടെയുള്ള അഞ്ച് നേതാക്കൾക്ക് ഒപ്പം ഇരുന്നൂറ് വനിതാ കർഷകരാണ് കഴിഞ്ഞ ദിവസം ജന്തർ മന്ദിറിൽ എത്തിയത്. അതേ സമയം കർഷക സമരം ശക്തിപ്പെടുത്തുന്നതിനായി ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലേയും പ്രദേശങ്ങൾ കർഷക നേതാക്കൾ സന്ദർശിക്കുകയും പ്രാദേശിക കർഷകരുമായി സംവദിക്കുകയും ചെയ്യുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

സെപ്തംബർ 5ന് മുസഫർ നഗറിൽ കർഷക മഹാപഞ്ചായത്ത് ചേരുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. പഞ്ചാബിലും ഹരിയനയിലും കർഷക സമരം ശക്തമായ രീതിയിൽ മറ്റ് സംസ്ഥാനങ്ങളിലെ കർഷകരെ ഒരുമിപ്പിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News