അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലേക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് സന്ദർശനത്തിന് മുന്നോടിയായി ക‍ഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ദ്വീപിലേക്കുള്ള യാത്രാമധ്യേ രാത്രിയാണ് കൊച്ചിയിൽ വിമാനമിറങ്ങിയത്.

ഇന്ന് രാവിലെ 10 ന് കൊച്ചിയിൽ നിന്നും ദ്വീപിലേക്ക് തിരിക്കും. അഗത്തിയിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗം കവരത്തിയിലെത്തുന്ന പ്രഫുൽ പട്ടേൽ ചില ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും.

ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷയാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചിരിക്കുന്നത്.

നേരത്തെ എയർഫോഴ്സിൻറെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും വൻ സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here