എം എസ് എഫ് സംസ്ഥാന പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധ പരാര്‍മര്‍ശങ്ങളില്‍ നടപടിയില്ല; പരാതി നല്‍കിയവര്‍ക്ക് നേരെ വീണ്ടും ഭീഷണിയും അധിക്ഷേപവും

എം എസ് എഫ് സംസ്ഥാന പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധ പരാര്‍മര്‍ശങ്ങളില്‍ നടപടിയില്ല. സംസ്ഥാന കമ്മറ്റിയില്‍ ഭിന്നത രൂക്ഷമാണ്. പരാതി നല്‍കിയവര്‍ക്ക് നേരെ വീണ്ടും ഭീഷണിയും അധിക്ഷേപവും. ജൂണ്‍ 22നാണ് എം.എസ്.എഫ് ആസ്ഥാന കേന്ദ്രമായ ഹബീബ് സെന്ററില്‍ വച്ച് മലപ്പുറം ജില്ലയിലെ ഹരിത രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്.

ഇതില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ലീഗ് നേതൃത്വത്തിന് വനിതാ നേതാക്കള്‍ പരാതിനല്‍കിയിരുന്നു. പരാതിയില്‍ ഹരിത നേതാക്കളെ ലീഗ് നേതൃത്വം വിളിപ്പിച്ചിരിന്നു. എന്നാല്‍ നടപടിയെടുത്തില്ല. ഒരു വിഭാഗം ലീഗ് നേതാക്കള്‍ സംസ്ഥാന പ്രസിഡന്റിനെ സംരക്ഷിക്കുകയാണെന്നാണ് വനിതാവിഭാഗത്തിന്റെ പരാതി. ഇതോടെ സംസ്ഥാന എം എസ് എഫ് കമ്മറ്റിയില്‍ കടുത്ത ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസവും ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ പെണ്‍കുട്ടികളെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് വിവരം. പി എം എ സലാം,കുട്ടി അഹമ്മദ് കുട്ടി,സി പി ചെറിയമുഹമ്മദ് എന്നിവരായിരുന്നു ലീഗ് നിരീക്ഷകരായി വന്നത്.ഇക്കാര്യത്തില്‍ നടപടിയെടുക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞതായാണ് വിവരം. ലീഗിനെ കടന്ന് അഭിപ്രായം പറയുന്ന വനിതാ നേതാക്കളെ ഒതുക്കണമെന്നുള്ള അഹ്വാനങ്ങളക്കം വനിതാ നേതാക്കളെ പ്രകോപിച്ചിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് സംസ്ഥാന നേതൃത്വം രണ്ട് ചേരിയായി തിരിഞ്ഞ് പോരടിക്കുകയാണ്.

ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയില്‍ ഹരിതയുടെ വീശദീകരണം ആവശ്യപ്പെട്ട എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് അതിനെ ‘വേശ്യയുടെ ചാരിത്ര്യപ്രസംഗം’ എന്ന് വിശേഷിപ്പിച്ചുവെന്നും ‘വേശ്യയ്ക്കും’ ന്യായീകരണം ഉണ്ടാവുമെന്ന തലത്തിലാണ് ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടതെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News