കൊവിഡ് കേസുകൾ കുറയുന്നു; ദില്ലിയിൽ കൂടുതൽ ഇളവുകൾ

കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ദില്ലിയിൽ ഓഗസ്റ്റ് 1 മുതൽ ദില്ലി മൃഗശാല സന്ദർശകർക്കായി വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതൽ ദില്ലിയിൽ തിയേറ്ററുകൾക്ക് പ്രവർത്തനഅനുമതി ലഭിച്ചിരുന്നു. മെട്രോയും ബസുകളും മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തനം ആരംഭിച്ചു.

അതേസമയം രാജ്യത്തുനിന്നും UAE ലേക്കുള്ള വിമാന സർവീസുകളുടെ വിലക്ക് ഓഗസ്റ് 2 വരെ നീട്ടി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വിലക്ക് നീട്ടിയത്.

കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ ഗുജറാത്തിൽ ഒമ്പതാം ക്ലാസ്സ് മുതൽ 12ആം ക്ലാസ് വരെയുള്ള ക്ലാസുകൾ പുനരാരംഭിച്ചു. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്.

സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ 4887 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് , 53 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തമിഴ്നാട്ടിൽ 1785 കേസുകൾ സ്വീകരിച്ചപ്പോൾ 26 മരണം റിപ്പോർട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News