കുണ്ടറ പീഡനം: ഡി ഐ ജിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

കുണ്ടറ പീഡന ശ്രമ കേസിൽ ഡി ഐ ജിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. പരാതിക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യമുള്ളതായി സംശയിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീ‍ഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിലുണ്ട്.

കുണ്ടറയിലെ പീഡനശ്രമ പരാതിക്ക് പിന്നിൽ രാഷ്ട്രീയ കാര്യങ്ങളെന്നാണ് പൊലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരം റേഞ്ച്  ഡി ഐ ജി സഞ്ചയ് കുമാർ ഗുരുദീൻ അന്വോഷണ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറി. പരാതിയുടെ വിശ്വാസ്യത സംശയിക്കുന്ന തരത്തിലാണ് ഡി ഐ ജിയുടെ റിപ്പോർട്ട്.

അതിന് കാരണമായി ഡി.ഐ.ജി ചൂണ്ടിക്കാട്ടുന്നത് പരാതിക്കാരിയുടെ കുടുംബവും ആരോപണ വിധേയനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ തർക്കങ്ങളും വൈരാഗ്യവുമാണ്.  ക്രിമിനൽ കേസിൽ പ്രതിയായ പരാതിക്കാരിയുടെ അച്ഛനെ എൻ  സി പിയിൽ നിന്ന് പുറത്താക്കി. ഇതിന് പിന്നിൽ പ്രവർത്തിച്ചത് പരാതിക്കാരി ആരോപണം ഉന്നയിച്ച പത്മ കുമാറായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ മാർച്ചിൽ നടന്നതായി പറയുന്ന സംഭവത്തിൽ പരാതി നൽകാൻ ജൂൺ വരെ വൈകിയതും പിന്നീട് മൊഴിയോ തെളിവൊ നൽകാൻ പരാതിക്കാരി തയാറാകാതിരുന്നതും സംശയം വർധിപ്പിക്കുന്നതായി റിപ്പോർട്ടിലുണ്ട്. അതേ സമയം പരാതി കൈകാര്യം ചെയ്തതിൽ കുണ്ടറ സ്റ്റേഷനിലെ എസ്. എച്ച്.ഒ ക്ക് വീഴ്ച സംഭവിച്ചെന്നും കണ്ടെത്തലുണ്ട്.

പരാതിയിൽ ആരോപിച്ചിരുന്നത് ജാമ്യം കിട്ടാത്ത കുറ്റങ്ങളായിരുന്നു. ആ ഗൗരവം ഉൾക്കൊണ്ട് അന്വഷണം നടത്തി തുടർ നടപടി സ്വീകരിക്കുകയോ കേസ് തീർപ്പാക്കുകയോ ചെയ്യാത്തതാണ് വീഴ്ചക്ക് കാരണമായി റിപ്പോർട്ടിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News