
പൂനെയിലെ നഗർ റോഡിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം . കോട്ടയം സ്വദേശി നിഖിൽ മാത്യു ബൈക്കിൽ സഞ്ചിരിക്കവെയായിരുന്നു തെറ്റായ ഭാഗത്ത് നിന്നെത്തിയ ടാങ്കർ ലോറി വന്നിടിച്ച് അപകടം സംഭവിക്കുന്നത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 24 വയസ്സായിരുന്നു. ബൈക്കിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന ഗംഗാധർ ചിൽഗിരി പരിക്കുകളോടെ രക്ഷപ്പെട്ടു. ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
പൂനെയിലെ സസൂൺ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഭൗതിക ശരീരം സൂറത്തിലേക്ക് അയക്കുമെന്ന് സാമൂഹിക പ്രവർത്തകൻ എം.വി. പരമേശ്വരൻ അറിയിച്ചു. സൂറത്തിൽ നിന്ന് ബന്ധുക്കൾ ഇന്ന് രാവിലെ പൂനെയിലെത്തി മൃതദേഹം ഏറ്റു വാങ്ങും.
യുവാവിന്റെ കുടുംബം സൂറത്തിലെ ഗീത നഗറിലെ മഗോബിലാണ് താമസിക്കുന്നത്. പിതാവ് മാത്യുവും ഒരു ഇളയ സഹോദരനും അടങ്ങുന്നതാണ് കുടുംബം. അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചത്. കുടുംബനാഥയുടെ വേർപാടിൽ മനംനൊന്ത് കഴിയുമ്പോഴാണ് മറ്റൊരു വിയോഗം കൂടി കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here