ഇത് വേറിട്ട മാതൃക; പാഴ് വസ്തുക്കള്‍ ശേഖരിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ കൈമാറിയത് പാലിയേറ്റീവ് ഉപകരണങ്ങള്‍

പാഴ് വസ്തുക്കള്‍ ശേഖരിച്ച് സാന്ത്വന പരിചരണത്തിനാവശ്യമായ സൗകര്യമൊരുക്കി പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകര്‍. നെല്ലായ ലോക്കല്‍ കമ്മറ്റിയാണ് പാഴ്വസ്തുക്കള്‍ ശേഖരിച്ച് ലഭിച്ച തുകയും പാലിയേറ്റീവ് ഉപകരണങ്ങളും ഇകെ നായനാര്‍ സൊസൈറ്റിക്ക് കൈമാറിയത്. സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഒരു വര്‍ഷത്തിലധികമായി നെല്ലായയില്‍ സാന്ത്വനപരിചരണ രംഗത്ത് സജീവമായ ഇടപെടല്‍ നടത്തുന്ന ഇകെ നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സിപിഐഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌ക്രാപ്പ് സ്‌ക്രാപ്പ് ചലഞ്ച് സംഘടിപ്പിച്ചത്.

നെല്ലായയിലെ ഓരോ വീടുകളില്‍ നിന്നും സിപിഐഎം പ്രവര്‍ത്തകര്‍ പാഴ് വസ്തുക്കള്‍ ശേഖരിച്ചു. ശേഖരിച്ച പാഴ്വസ്തുക്കള്‍ വില്‍പന നടത്തി രണ്ടര ലക്ഷം രൂപയാണ് സമാഹരിച്ചത്. 75000 രൂപയുടെ പാലിയേറ്റീവ് ഉപകരണങ്ങള്‍ വാങ്ങിച്ചു. പാലിയേറ്റീവ് ഉപകരണങ്ങളും ബാക്കി തുകയും ഇകെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി.

ലോക്കല്‍ കമ്മറ്റിക്ക് കീഴിലുള്ള 33 ബ്രാഞ്ച്കമ്മറ്റികള്‍ അഞ്ച് ദിവസം കൊണ്ടാണ് സ്‌ക്രാപ്പ് ചലഞ്ച് പൂര്‍ത്തിയാക്കിയത്. സിപിഐഎം ഏരിയ സെക്രട്ടറി കെ ബി സുഭാഷ്, ലോക്കല്‍ സെക്രട്ടറി ജഗ മുഹമ്മദ് ഷാഫി, പഞ്ചായത്ത് പ്രസിഡണ്ട് കെ.അജേഷ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് സി.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News