ടോക്കിയോ ഒളിമ്പിക്‌സ്: ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ

ടോക്കിയോ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. രാജ്യത്ത് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഒരു വിഭാഗമായിരുന്നു ഷൂട്ടിങ്.

എന്നാല്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി- മനു ഭാക്കര്‍ സംഖ്യം പുറത്തായി. ആദ്യ റൗണ്ടില്‍ 582 പോയന്റുമായി ഒന്നാമതായാണ് സൗരഭ്- മനു സഖ്യം രണ്ടാം റൗണ്ടിലേക്കെത്തിയത്.

പക്ഷേ ഫൈനല്‍ ബര്‍ത്തിനുള്ള മത്സരത്തില്‍ 380 പോയന്റുമായി സഖ്യം ഏഴാം സ്ഥാനത്തേക്ക് പോകുകയായിരുന്നു. അതേസമയം ഈ ഇനത്തില്‍ മത്സരിച്ച അഭിഷേക് വര്‍മ്മ-യശസ്വിനി ദേശ്വാള്‍ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തിരുന്നു.

രാവിലെ നടന്ന പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ രാജ്യത്ത് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയാണ് ഫൈനല്‍ കാണാതെ പുറത്തായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here