ഒളിമ്പിക്‌സ് പുരുഷ ഹോക്കി; സ്‌പെയിനിനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് വിജയം

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയക്ക് രണ്ടാം ജയം. പൂള്‍ എയിലെ മൂന്നാം മത്സരത്തില്‍ സ്പെയിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. അതേസമയം ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 3-2ന് തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം മത്സരത്തില്‍ ശക്തരായ ഓസ്ട്രേലിയയോട് തോല്‍വി ഏറ്റു വാങ്ങി.

ആദ്യ മത്സരത്തില്‍ ന്യൂസിലണ്ടിനെതിരെ ത്രസിപ്പിക്കുന്ന ജയം നേടി. രണ്ടാം മത്സരത്തില്‍ ഓസ്‌ടേലിയയോട് നാണംകെട്ട തോല്‍വി. ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് പൂള്‍ എയില്‍ എതിരാളി സ്‌പെയിനായിരുന്നു.

എന്നാല്‍ അവിടെ ഇന്ത്യ മികച്ച വിജയം കൈവരിച്ചു. പ്രതിരോധ നിരയുടെ മോശം പ്രകടനവും മധ്യനിര താളം കണ്ടെത്താത്തതുമാണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ കനത്ത തോല്‍വിക്ക് കാരണം.

മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്നത് മാത്രമാണ് ടീമിന് ആശ്വാസം. സ്‌പെയിനിനെതിരെയുള്ള മത്സരത്തില്‍ വിജയത്തോടെ ടീം തിരിച്ചുവരുമെന്ന പരിശീലകന്‍ ഗ്രഹാം റെയ്ഡിന്റെ പ്രതീക്ഷയും ഇതോടെ പൂവണിഞ്ഞു.

ഇന്ത്യയ്ക്കായി രൂപീന്ദര്‍പാല്‍ സിങ് ഇരട്ടഗോള്‍ നേടി. 15, 51 മിനിറ്റുകളിലായിരുന്നു രൂപീന്ദറിന്റെ ഗോളുകള്‍. ഇന്ത്യയുടെ ആദ്യ ഗോള്‍ 14-ാം മിനിറ്റില്‍ സിമ്രന്‍ജീത് നേടിയതായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. ജപ്പാന്‍ ,അര്‍ജന്റീന ടീമുകളുമായിട്ടാണ് ഇനി ഇന്ത്യയക്ക് മത്സരം ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News