ADVERTISEMENT
തിരുവനന്തപുരത്ത് മുപ്പത് വര്‍ഷമായി നടത്തിയിരുന്ന ഒറ്റമുറി കട ബിജുരമേശ് കൈയേറിയതായി പരാതി. തിരുവന്തപുരം ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സോനാ ഫാന്‍സി ഉടമ കലാ ശ്രീകുമാറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ വ്യവസായി ബിജുരമേശിന്റെ ഇന്ദ്രപുരി ബാര്‍ഹോട്ടലിന് സമീപം മുപ്പത് വര്‍ഷമായി കലാ ശ്രീകുമാര്‍ നടത്തുന്ന കടയാണ് സോനാ ഫാന്‍സി. എന്നാല്‍ ഈ മാര്‍ച്ച് മാസം മകളുടെ പ്രസവാവശ്യത്തിനായി കാനഡയില്‍ പോയിരുന്ന സമയത്ത് ബിജുരമേശ് കട കയ്യേറി തന്റെ ബാര്‍ഹോട്ടിലിനോട് ചേര്‍ത്ത് കെട്ടിയടച്ചെന്നാണ് ഫാന്‍സി ഉടമ കലാ ശ്രീകുമാറിന്റെ പരാതി.
ബിജുരമേശ് നേരത്തെ സ്ഥലം ആവശ്യപെട്ടിരുന്നെന്നും നല്‍കില്ലെന്ന് അറിയിച്ചിരുന്നതായും കടയുടമ പറയുന്നു. മുപ്പത് വര്‍ഷമായി നടത്തുന്ന കടക്കും സ്ഥലത്തിനും വേണ്ട രേഖകള്‍ പരാതിക്കാരിയുടെ കൈവശവുമില്ല.എന്നാല്‍ താന്‍ വിലകൊടുത്ത് വാങ്ങിയ ഭൂമിയെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം കടയുടേയും ഭൂമിയുടേയും ഉടമസ്ഥാവകാശം തനിക്കാണെന്നും വാടകക്കെടുത്തിരുന്ന കെട്ടിടം മാര്‍ച്ചില്‍ ഇവര്‍ ഒഴിഞ്ഞു തന്നിരുന്നതായും ബിജു രമേശ് പറഞ്ഞു. വ്യാജ ആരോപണത്തിനെതിരെ പൊലീസിനെ സമീപിച്ചതായും ബിജു രമേശ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.