പെഗാസസ് ഫോൺ ചോർത്തലിലും കർഷകസമരത്തിലും പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും

പെഗാസസ് ഫോൺ ചോർത്തലിലും കർഷകസമരത്തിലും പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. അതേ സമയം തുടർച്ചയായി സഭ സമ്മേളനം തടസപ്പെടുന്നതിൽ സഭാ അധ്യക്ഷന്മാർ കടുത്ത അതൃപ്തിയിലാണ്.

എന്നാൽ പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം.

അതിനിടെ പെഗാസസ് ഫോൺ ചോർത്തലിന്റെ കൂടുതൽ വിവരങ്ങൾ  പുറത്തുവരുന്ന സാഹചര്യത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്. അതിനിടെ നിലവിലത്തെ വിവാടങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും.

ഫോൺ ചോർത്തൽ വിവാദം എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യം ചർച്ചയാകും. പെഗാസസ് ഫോൺ ചോർത്തലിന് പുറമെ കർഷക പ്രക്ഷോഭവും ഇരു സഭകളിലും പ്രാതിപക്ഷം ഉയർത്തും. അതേ സമയം ദില്ലിയിലെ സമരവേദിയായ ജന്തർമന്ദറിൽ ഇന്നും കർഷക പാർലമെന്റ് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here