പെഗാസസ് ഫോൺ ചോർത്തൽ: അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി

പെഗാസസ്  ഫോൺ ചോർത്തൽ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി. മാധ്യമ പ്രവർത്തകരായ എൻ റാം, ശശി കുമാർ എന്നിവരാണ് ഹർജി നൽകിയത്

സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ  ആവശ്യം. പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹർജിയാണിത്.

നേരത്തെ  പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട്  സുപ്രീം കോടതി അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.യെയും എതിര്‍കക്ഷിയാക്കിയാണ് നേരത്തെ ഹര്‍ജി നല്‍കിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News