ADVERTISEMENT
പന്തളത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവർന്ന കേസിൽ, സഹോദരങ്ങളായ 2 പേർക്കൂടി അറസ്റ്റിൽ. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും വീണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച പകൽ 12നായിരുന്നു കവർച്ച. പത്തനംതിട്ട മലയാലപ്പുഴ ചേറാട് ലക്ഷംവീട് കോളനിയിലെ താമസക്കാരായ സിജു, അനുജൻ സുനിൽ എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്.
കേസിലെ പ്രധാന പ്രതി കടയ്ക്കാട് സ്വദേശി റാഷിഖ് രണ്ട് നാൾ മുൻപ് അറസ്റ്റിലായിരുന്നു. പനയറയിൽ ശാന്തകുമാരിക്ക് നഷ്ടപ്പെട്ടതിൽ ഒരു വളയും മമോതിരവും മാത്രമാണ് വീണ്ടെടുക്കാനായത്. സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയായിരുന്നു ഇൗ ആഭരണങ്ങൾ. അപഹരിക്കപ്പെട്ടതിൽ 2 വളകളും കമ്മലും ആറായിരത്തോളം രൂപയും വീണ്ടെടുക്കാനുണ്ട്.
ക്ഷേത്രാവശ്യത്തിനു വാഴ ഇല ആവശ്യപ്പെട്ടെത്തിയ യുവാക്കളാണ് – ശാന്തകുമാരിയെ കെട്ടിട്ട് ആഭരണങ്ങളും പണവും കവർന്നത്. ഇലവെട്ടാൻ ആവശ്യപ്പെട്ട കത്തി എടുക്കാനായി, വീടിനുളളിലേക്ക് ശാന്തകുമാരി കയറിയതിനു പിന്നാലെ യുവാക്കളുമെത്തി.
തോർത്ത് ഉപയോഗിച്ച് ബലമായി കൈകൾകൂട്ടിക്കെട്ടിയ ശേഷമാണ് ആദരണങ്ങൾ കവർന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന പെൻഷൻ തുക അടക്കം അപഹരിച്ചാണ് പ്രതികൾ കടന്നു കളഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.