
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. 132 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 29,689 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 415 പേർ കോവിഡ് ബാധിച്ച് മരിച്ചു. 42,363 പേർക്ക് അസുഖം ഭേദമായി.124 ദിവസത്തിനു ശേഷം
രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി റിപ്പോർട്ട് ചെയ്തു. 3,98,100 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്.
നിലവിൽ രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്. ഇത് വരെ 44.19 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ദില്ലിയിൽ ഓഗസ്റ്റ് 1 മുതൽ ദില്ലി മൃഗശാല സന്ദർശകർക്കായി വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം മുതൽ ദില്ലിയിൽ തിയേറ്ററുകൾക്ക് പ്രവർത്തനഅനുമതി ലഭിച്ചിരുന്നു. മെട്രോയും ബസുകളും മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തനം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here