കരുവന്നൂർ ബാങ്കിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. പ്രതികൾ കൂടുതൽ ഭൂമി ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. പ്രതികളുടെ ആസ്തി വിവരങ്ങളും പരിശോധിച്ച് വരുകയാണ്. കേസിലെ 6 പ്രതികളുടേയും ആസ്തി വകകൾ കണ്ടുകെട്ടുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ആറു പ്രതികളുടേയും സ്വത്ത് വകകൾ കണ്ടു കെട്ടുന്നതിൻ്റെ ഭാഗമായിട്ടാണ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത്. വിവിധ ബാങ്കുകളിൽ പ്രതികൾക്ക് 7 ലേറെ അക്കൗണ്ടുകളുണ്ട്.
സ്ഥാപനങ്ങളുടെ പേരിലും അക്കൗണ്ട് ഉള്ളതായി കണ്ടെത്തി. പെസോ ഇൻ്റർനാഷണൽ, തേക്കടി റിസോർട്ട് തുടങ്ങിയവയുടെ പേരിലാണ് അക്കൗണ്ട് ഉള്ളത്. പ്രതികളുടെ കൂട്ടതൽ ആസ്തിയെക്കുറിച്ച് പരിശോധിക്കുകയാണ്. പ്രതികൾ കൂടുതൽ ഭൂമി ഇടപാടുകൾ നടത്തിയതായും സൂചനയുണ്ട്.
അതേസമയം ക്രൈംബ്രാഞ്ച് സംഘം ബാങ്കിൽ പരിശോധന നടത്തി. വ്യാജ വായ്പാ രേഖകൾ പരിശോധിക്കാൻ പ്രത്യേക ലോക്കറും കണ്ടെത്തി. കഴിഞ്ഞ ദിവസം കേസിലെ 6 പ്രതികളുടേയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. ബിനാമി ഭൂമി ഇടപാടുകളും വായ്പാരേഖകളും വീടുകളിൽ നിന്നും കണ്ടെത്തി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.