ഫാത്തിമ തഹ്‌ലിയെ ഒതുക്കിയത്‌ ലീഗ്‌ നേതൃത്വം, കോഴിക്കോട്‌ സൗത്തിൽ നിന്ന് വെട്ടി; കാരണം ലീഗിനേക്കാൾ വളർന്നതെന്ന് വെളിപ്പെടുത്തൽ

എം എസ്‌ എഫ്‌ വനിതാ നേതാവ്‌ ഫാത്തിമ തഹ്‌ലിയെ
കോഴിക്കോട്‌ സൗത്ത്‌ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് വെട്ടിയത്‌ ലീഗ്‌ നേതൃത്വം. വനിതാ നേതാക്കൾ ലീഗ്‌ നേതൃത്വത്തെ കടന്ന് വളർന്നതാണ്‌ കാരണമെന്നാണ്‌ വെളിപ്പെടുത്തൽ.

സൗത്തിൽ സാധ്യതാ പട്ടികയിലുണ്ടായിരുന്ന എം എസ്‌ എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റിനെ ലീഗ്‌ നിർദ്ദേശപ്രകാരം എം എസ്‌ എഫ്‌ തഴയുകായിരുന്നു.ദേശീയ ഭാരവാഹിത്വത്തിലെ ഏക വനിതാ അംഗമാണ്‌ ഫാത്തിമ. എം എസ്‌ എഫ്‌ ജില്ലാ ജനറൽ സെക്രട്ടറി വഹാബ്‌ ചാപ്പനങ്ങാടിയുടെ ശബ്ദസന്ദേശമാണ്‌ പുറത്തായത്‌.

സൗത്തിൽ പിന്നീട്‌ സ്ഥാനാർത്ഥിയായത്‌ വനിതാലീഗിൽനിന്ന് നൂർബിനാ റഷീദ്‌ ആയിരുന്നു. അതേസമയം തുടർച്ചയായുണ്ടായ അവഹേളനങ്ങളിൽ എം എസ്‌ എഫിൽ വനിതാ നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്‌.
സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌ അധിക്ഷേപിച്ചതിൽ
പരാതി നൽകി ഒരു മാസം പിന്നിടുമ്പോഴും നടപടിയെടുത്തിട്ടില്ല.

ഇതുസംബന്ധിച്ച്‌ ലീഗ്‌ വിളിപ്പിച്ച യോഗങ്ങളിൽ വീണ്ടും അധിക്ഷേപിച്ചു.
പരാതിയിൽ നടപടിയില്ലെങ്കിൽ പൊലീസിൽ പരാതിനൽകാനും സാധ്യതയുണ്ട്‌. വനിതാനേതാക്കളോടുള്ള അവഹേളനം അവസാനിപ്പിക്കുകയും നടപടിയുമാണ്‌ വനിതാ നേതാക്കൾ ആവശ്യപ്പെടുന്നത്‌.

എം എസ്‌ എഫ്‌ ഹരിത സംസ്ഥാന പ്രസിഡന്റ്‌ മുഫീദ തസ്നിയും ജനറൽ സെക്രട്ടറി നജ്മ തബ്ഷിറയുമാണ്‌ സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നൽകിയിരുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍  വാട്‌സ്ആപ്ഗ്രൂപ്പിലും   ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News