യേശുദാസിന് നിന്നും ഒരിക്കൽ തല്ലുകിട്ടേണ്ടതായിരുന്നു;ഞാൻ കരച്ചിലിന്റെ വക്കോളമെത്തി….കെ എസ് ചിത്ര

 സന്തോഷത്തിലും ദുഖത്തിലും പ്രണയത്തിലും വിരഹത്തിലുമൊക്കെ മലയാളികൾ കേൾക്കാൻ കൊതിക്കുന്ന സ്വരമാധുര്യത്തിന് ഇന്ന് പിറന്നാൾ ആണ്.കെ എസ് ചിത്രയുടെ പിറന്നാൾ . വർഷങ്ങൾക്ക് മുൻപ് കൈരളി ടി വിക്ക് നൽകിയ  അഭിമുഖത്തിൽ പഴയ കാര്യങ്ങൾ ചിത്ര ഓർമിക്കുന്നത് കേൾക്കാൻ കൗതുകമാണ്.

“എനിക്കേറ്റവും ഇഷ്ട്ടപെട്ട വിഷയം പാട്ട് തന്നെയായിരുന്നു.മാർക്ക് കുറഞ്ഞാൽ അടി കിട്ടും അതുകൊണ്ടു പരീക്ഷക്ക് ജയിക്കാനുള്ള മാർക്ക് വാങ്ങിയിരുന്നു. മമ്മി വെളുപ്പിന് പഠിക്കാൻ പറഞ്ഞ് നിർബന്ധിച്ച് എഴുന്നേല്പിക്കും.ഇരുന്നുറങ്ങും എന്നത് കൊണ്ട് വെളിയിൽ കൂടി നടന്നു പഠിക്കാൻ പറയും. മുറ്റത്ത് നടക്കുന്ന സമയത്ത് എന്റെ ശ്രദ്ധ മുഴുവൻ രാവിലെ അമ്പലത്തിൽ പാട്ട് വെച്ചിട്ടുണ്ടാകും .നോട്ടം മാത്രം ബുക്കിലേക്ക് ശ്രദ്ധ മുഴുവൻ പാട്ടിലും ആയിരിക്കും.

ടേയ്ക്കിന്റെ സമയത്ത് ട്യൂൺ മറന്നുപോകുന്ന സ്വഭാവം പണ്ടുണ്ടായിരുന്നു എന്ന് ചിത്ര പറയുന്നു.

റിഹേഴ്സൽ ഒക്കെ കഴിഞ്ഞു ടേയ്ക്കിന്റെ സമയത്ത് ട്യൂൺ മറന്നുപോകും.ദാസേട്ടന്റെ കൂടെ പാടുമ്പോൾ   രാധാകൃഷ്ണൻചേട്ടൻ (എം ജി രാധാകൃഷ്ണൻ ) പലതവണ പറഞ്ഞിട്ടുണ്ട് ,നീ ദാസേട്ടന്റെ കൂടെയാണ് പാടുന്നത് എന്ന ഓര്മയുണ്ടാകണമെന്ന് .

യേശുദാസിന് നിന്നും ഒരിക്കൽ തല്ലുകിട്ടേണ്ടതായിരുന്നു എന്ന് ചിത്ര ചിരിയോടെ ഓർക്കുന്നു.
കേൾക്കാത്ത ശബ്ദം എന്ന സിനിമയിലെ ജോൺസൺ മാഷിൻറെ പാട്ട് ദാസേട്ടനൊപ്പം പാടുമ്പോൾ പല തവണ റീ റ്റൈയ്ക് വന്നു.ഞാൻ എത്ര ശ്രമിച്ചിട്ടും പഠിച്ചിട്ടും ആ ഭാഗമെത്തുമ്പോൾ ബ്ലാങ്ക് ആയിപ്പോകും.ഒടുവിൽ ജോൺസൻ മാഷ് വരെ ദേഷ്യപ്പെടാൻ തുടങ്ങി. ഞാൻ കരച്ചിലിന്റെ വക്കോളമെത്തി….പക്ഷെ ദാസേട്ടൻ ഒന്നും പറഞ്ഞില്ല ഞാൻ കാരണം ദാസേട്ടന്റെ ഭാഗം കൂടി വീണ്ടും വീണ്ടും എടുക്കുകയാണ്. എനിക്ക് ശരിക്ക് വിഷമമായി.പക്ഷെ ദാസേട്ടൻ ക്ഷമയോടെ നിന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News