മഞ്ചേശ്വരം കോഴക്കേസ്: സുനിൽ നായ്ക്ക് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായില്ല

മഞ്ചേശ്വരം കോഴക്കേസിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക് ഇന്ന് കാസർകോട് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായില്ല. ചൊവ്വാഴ്ച രാവിലെ 10ന് ഹാജരാകുന്നതിന് ക്രൈംബ്രാഞ്ച് സുനിൽ നായ്ക്കിന് നേരിട്ട് നോട്ടീസ് നൽകിയിരുന്നു.

ചൊവ്വാഴ്ച ഹാജരാകാൻ സാധിക്കില്ലെന്നും താൻ ബംഗളൂരുവിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ സുനിൽ നായ്ക്ക് അറിയിച്ചു. എന്നാൽ എപ്പോൾ ഹാജരാകുമെന്ന് സുനിൽ നായ്ക്ക് വ്യക്തമാക്കിയില്ല.

വീണ്ടും സുനിൽ നായ്ക്കിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും. കെ സുരേന്ദ്രന് വേണ്ടി സ്ഥാനാർഥിത്വം പിൻവലിച്ച ബി എസ് പി സ്ഥാനാർഥി കെ സുന്ദരയുടെ വീട്ടിലെത്തി പണം നൽകിയ സംഘത്തിൽ  ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകുവാൻ സുനിൽ നായ്ക്കിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍  വാട്‌സ്ആപ്ഗ്രൂപ്പിലും   ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here