ഇരുചക്ര വാഹന യാത്രികര്‍ക്കൊരു സന്തോഷവാര്‍ത്ത; വെറും അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇരുനൂറ് കിലോമീറ്റര്‍ ഓടുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും

വെറും അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇരുനൂറ് കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും എത്തി. സ്‌കൂട്ടറിന്റെ വിതരണക്കാരായ ഇലക്ട്രോ ഗ്രീന്‍ മോട്ടോഴ്‌സിന്റെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. സര്‍ക്കാര്‍ സബ്സിഡിയോട് കൂടിയാണ് ഈ സ്‌കൂട്ടര്‍ വാങ്ങുന്നത്.

പെട്രോള്‍- ഡീസല്‍ വില കുതിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂട്ടര്‍ ഇരുചക്ര വാഹന യാത്രികര്‍ക്ക് ഏറെ ഉപകാരപ്രദമാകും.

ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 50 കിലോ മീറ്റര്‍ വരെ സ്‌കൂട്ടറില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥാനത്ത് 5 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോ മീറ്റര്‍ സഞ്ചരിക്കാമെന്നത് ഏറെ ലാഭകരമാണ്.

മാസം 3000 രൂപക്ക് പെട്രോള്‍ അടിച്ച് ജോലിക്ക് പോകുന്നവര്‍ക്ക് 400 രൂപ മാത്രമേ ചിലവ് വരികയുള്ളുവെന്ന് കമ്പനിയായ ടി.എന്‍.ആര്‍ പറയുന്നു.

ഇലക്ട്രോ ഗ്രീന്‍ മോട്ടോര്‍സ് രജിസ്‌ട്രേഷന്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ 8 മോഡല്‍ സ്‌കൂട്ടറുകള്‍ ടി.എന്‍.ആര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.

തൃശ്ശൂരിന് പുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 70 ഷോറൂമുകള്‍ കൂടി ഇലക്ട്രോ ഗ്രീന്‍ മോട്ടോര്‍സ് വരും മാസങ്ങളില്‍ തുറക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News