ഭക്ഷ്യ കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരം; കിറ്റും പെന്‍ഷനും കൃത്യമായി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി.

കൊവിഡിനെ തുടര്‍ന്ന് ഗുരുതമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തുണ്ട്. തൊഴില്‍ നഷ്ടവും വരുമാന നഷ്ടവുമുണ്ട്. എന്നാല്‍ പ്രതിസന്ധിക്കിടയില്‍ ഭക്ഷണവും കിറ്റും പെന്‍ഷനും കൃത്യമായി നല്‍കാനും സര്‍ക്കാരിന് സാധിച്ചു. ആരോഗ്യമേഖലയ്ക്കാണ് പ്രഥമ പരിഗണന നല്‍കിയതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി.

കഴിഞ്ഞ 5 വര്‍ഷമായി സാമ്പത്തിക രംഗം സ്തംഭനാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പോലും ഭക്ഷണം, മരുന്ന് എന്നിവ കിട്ടാതെ ഒരാള്‍ പോലും മരണപ്പെട്ടിട്ടില്ല. പക്ഷെ എല്ലാ മേഖലയിലും ബുദ്ധിമുട്ട് ഉണ്ട്. സംസ്ഥാനത്ത് നിലവില്‍ നിയന്ത്രണങ്ങള്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഭക്ഷ്യകിറ്റിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News