കൊടുമ്പിരി കൊണ്ട് കർഷക പ്രക്ഷോഭം; ജന്തർ മന്ദിറിൽ ഒത്തുചേര്‍ന്നത് ഇരുന്നൂറോളം കർഷകർ

ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഇരുന്നൂറു കർഷകർ ജന്തർ മന്ദിറിൽ കർഷക പാർലമെന്‍റ് ചേർന്നു. തുടർച്ചയായ നാലാം ദിവസമാണ് കർഷക പാർലമെന്‍റ് ചേരുന്നത്. കർഷക സമരം എട്ട് മാസം പിന്നിട്ട ഇന്നലെ വനിതാ കർഷകരായിരുന്നു കർഷക പാർലമെൻ്റിനായി ജന്തർ മന്ദിറിൽ എത്തിയത്.

കർശന പൊലീസ് സുരക്ഷയാണ് സമരവേദിയായ ജന്തർ മന്ദിറിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സമരം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കർഷകരെ കർഷക നേതാക്കൾ ഇതിൻ്റെ ഭാഗമായി സന്ദർശിക്കും.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് മുസാഫർ നഗറിൽ മഹാപഞ്ചായത്തും കർഷകർ സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News