കണ്ണ് നിറയാതെ ഈ ചിത്രങ്ങൾ കാണാനാകില്ല; ഇനി ആ അക്കൗണ്ടിൽ നിന്നും അടുത്ത ഒരു പോസ്റ്റുണ്ടാവില്ല, വിങ്ങലായി ഡോ. ദീപ ശർമ

മരിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് ഡോ. ദീപ ശർമ പങ്കുവച്ച ചിത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിങ്ങലാകുകയാണ്. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടാണ് ജയ്പൂരിൽ നിന്നുള്ള ആയുർവേദ ഡോക്ടറായ ദീപ ശർമ മരിച്ചത്. ഒൻപത് വിനോദ സഞ്ചാരികളാണ് അപകടത്തിൽ മരിച്ചത്.

ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. അപകടത്തിന് തൊട്ടുമുൻപ് നഗാസ്റ്റി ഐടിബിപി ചെക്ക്‌പോസ്റ്റിന്റെ ചിത്രമാണ് ദീപ ട്വിറ്ററിൽ പങ്കുവച്ചത്. ‘പൊതുജനങ്ങൾക്ക് എത്താവുന്ന ഇന്ത്യയിലെ അവസാന പോയിന്റിൽ നിൽക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.

ഉച്ചയ്ക്ക് 12.59നായിരുന്നു പോസ്റ്റ്. ബസ്‌തേരിക്ക് സമീപം സംഗ്ല-ചിറ്റ്കുൽ റോഡിൽ അപകടം സംഭവിച്ചത് ഉച്ചയ്ക്ക് ഒന്നേകാലിനും. ദീപ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിലേക്ക് കൂറ്റൻ പാറകൾ വീണായിരുന്നു അപകടം. സംഭവ സ്ഥലത്തു തന്നെ ഇവർ മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News