മുട്ടിൽ മരംമുറി കേസ്; പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി.

മുട്ടിൽ വാഴവറ്റയിലെ വീട്ടിലാണ് അന്വേഷണ സംഘത്തിലുള്ള ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

അതേസമയം പ്രതികൾ ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് പറഞ്ഞു. വയനാട്ടിൽ നിന്ന് പ്രതികൾ കടന്നതായി സൂചനയുണ്ട്. മറ്റ് ജില്ലകളിലും തെരച്ചിൽ തുടങ്ങി, ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News