
ഓരോ സന്തോഷമുള്ള അവസരം വരുമ്പോഴും ഒരു വിഷമിപ്പിക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്;
പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ചിത്രയുടെ കൈരളി ടി വിയിലെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. അച്ഛനെക്കുറിച്ചുള്ള ചോദ്യത്തിനു ചിത്ര മറുപടി പറഞ്ഞത് ഇങ്ങനെയാണ്
‘ഓരോ സന്തോഷമുള്ള അവസരം വരുമ്പോഴും അതോടൊപ്പം തന്നെ ഒരു വിഷമിപ്പിക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്. മതിമറന്ന് സന്തോഷിക്കാനുള്ള അവസരം ജീവിതത്തില്‍ ഉണ്ടായിട്ടില്ല.അതുകൊണ്ടായിരിക്കും എപ്പോഴും ഒരേമാതിരി ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ പറ്റുന്നത് എന്ന് തോന്നുന്നു. മികച്ച ഗായികയ്ക്കുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിക്കുന്ന സമയത്ത് അച്ഛന് അസുഖം കൂടി വളരെ സീരിയസായി ഇരിക്കുന്ന സമയമായിരുന്നു.
അച്ഛന് പണ്ട് മുതൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അപ്പോഴും എന്റെ കൂടെ റെക്കോർഡിങിനൊക്കെ വരും.പാടുമ്പോൾ അച്ഛൻ എന്നെ കാത്തിരിക്കുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര സങ്കടമാണ്.ഞാൻ ഇനി പോകുന്നില്ല ,അച്ഛന്റെ യാത്രയും ഭക്ഷണവമൊക്കെ പ്രശ്നമാണല്ലോ.എന്നിട്ടും അച്ഛൻ കൂടെ വന്നിരുന്നു.നാഷണല്‍ അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ആദ്യം അച്ഛന്‍ വിശ്വസിച്ചിരുന്നില്ല. കേട്ടപ്പോള്‍ ഞാനും വിശ്വസിച്ചില്ല. വെറുതെയായിരിക്കും എന്നാണ് കരുതിയത്.പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് എനിക്ക് സമാധാനമായത്.
അച്ഛന് എല്ലാ കാര്യങ്ങളിലും വളരെ എക്‌സൈറ്റഡ് ആകുന്നയാളായിരുന്നു. പക്ഷെ ഒന്നും പുറത്ത് കാണിക്കില്ല,ചിലപ്പോൾ പാട്ടുകളൊക്കെ പല തവണ കേൾക്കുമ്പോൾ എനിക്ക് മനസിലാകും അച്ഛനത് എന്ജോയ് ചെയ്യുന്നുണ്ടെന്ന്.പക്ഷെ പറഞ്ഞിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here