നെയ്യാറ്റിൻകരയിൽ മെഡിക്കൽ ഷോപ്പിൽ തീപിടിത്തം

നെയ്യാറ്റിൻകരയിൽ തീപിടിത്തം. സ്വദേശാഭിമാനി പാർക്കിലെ  നീതി മെഡിക്കൽ ഷോപ്പിലും, സമീപത്തെ ഹോട്ടലിലുമാണ് തീ പിടിച്ചത്. മെഡിക്കൽ ഷോപ്പിലെ ഫ്രിഡ്ജിൽ നിന്നാണ് തീ പടർന്നത് എന്നാണ് പ്രാഥമിക നിഗമനം.

മെഡിക്കൽ ഷോപ്പ് അടച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരിയാണ് ഗോഡൗൺ ഭാഗത്തു നിന്ന് തീ ഉയരുന്നത് ശ്രദ്ധിച്ചത്. മെഡിക്കൽ ഷോപ്പിൽ നിന്ന് ഉയർന്ന തീ സമീപത്തെ  ജെ കെ വടക്കടയിലേക്കും വ്യാപിക്കുകയായിരുന്നു.

നെയ്യാറ്റിൻകര ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആയിരക്കണക്കിന് രൂപയുടെ മരുന്നുകൾ കത്തിനശിച്ചു  നഷ്ടം കണക്കാക്കിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News