ADVERTISEMENT
സംസ്ഥാനത്തെ പ്ലസ്ടു , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.
നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. നാലു മണിയോടെ ഫലം സര്‍ക്കാരിന്‍റെ വിവിധ വെബ്സൈറ്റുകളില്‍ ലഭ്യമാകും.
കൊവിഡ് എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ നേരിട്ടാണ് ഇത്തവണത്തെ പ്ലസ്ടു , വി എച്ച് എസ് ഇ പരീക്ഷകൾ നടന്നത്. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ച് കൃത്യമായാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷയും പ്രാക്ടിക്കലും പൂര്‍ത്തിയാക്കിയത്.
റെക്കോഡ് സമയത്തില്‍ മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കാനും വിദ്യാഭ്യാസ വകുപ്പിന് സാധിച്ചു. 2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്.28,565 വിദ്യാർഥികളാണ് വി.എച്ച് എസ് ഇ പരീക്ഷയെഴുതിയത്.
ഉച്ചയ്ക്ക് ശേഷം മൂന്നിന് പി ആർ ചേമ്പറിൽവച്ച് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. തുടർന്ന് വൈകിട്ട് നാലുമുതൽ സര്‍ക്കാരിന്‍റെ വിവിധ വെബ്‌സൈറ്റുകളിലൂടെയും saphalam2021, iExaMS- Kerala എന്നീ മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം. ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഫലം ലഭ്യമാകുന്ന പ്രധാന വെബ്സൈറ്റുകള്‍
http://www.keralaresulta.nic.in
http://www.dhsekerala.gov.in
http://www.prd.kerala.gov.in
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.