കേരളത്തിൽ കൊവിഡ് മരണ നിരക്ക് കുറയുന്നത് ആശ്വാസകരം; കേന്ദ്ര ആരോഗ്യമന്ത്രാലയം

കേരളത്തിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടെങ്കിലും കുറഞ്ഞ മരണ നിരക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് ആശ്വാസകരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.  മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവ് മരണ നിരക്കാണ് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്യുന്നത്. നിലവിൽ 0.49% ആണ് കേരളത്തിലെ മരണ നിരക്ക്.

അതേസമയം, രാജ്യത്ത് ഓഗസ്റ്റിൽ 15 ലക്ഷം വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റിൽ കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ആരംഭിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

രാജ്യത്തെ 54 ജില്ലകളിൽ ടിപിആർ 10% മുകളിലാണെന്ന് കൊവിഡ് അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു . രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും രാജ്യം കൊവിഡ് മുക്തമായിട്ടില്ലെന്നും  മറ്റ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും മന്ത്രാലയം അറിയിച്ചു .

കൊവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നതിനൊപ്പം വർഷകാല രോഗങ്ങൾ വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ 6258 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് ,254 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തമിഴ്നാട്ടിൽ 1767 കേസുകൾ സ്വീകരിച്ചപ്പോൾ 29 മരണം റിപ്പോർട്ട് ചെയ്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News