ഒളിമ്പിക്സ് പുരുഷ ഹോക്കി; ക്വാർട്ടർ ഫൈനൽ തേടി ഇന്ത്യ നാളെ ഇറങ്ങും

ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ക്വാർട്ടർ ഫൈനൽ തേടി ഇന്ത്യ നാളെ ഇറങ്ങും. നാളെ രാവിലെ 6 മണിക്ക് നടക്കുന്ന മത്സരത്തിൽ അർജന്‍റീനയാണ് ഇന്ത്യയുടെ എതിരാളി.

മൻപ്രീത് സിംഗിനും സംഘത്തിനും മരണപ്പോരാട്ടത്തിന്റെ ദിനമാണ് നാളെ. റിയോ ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാക്കളായ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി. നാളെ രാവിലെ 6 മണിക്കാണ് മത്സരം.

പൂൾ എയിൽ 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്‍റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയയാണ് ഒന്നാമത്. പൂളിൽ ന്യൂസിലണ്ട് മൂന്നാം സ്ഥാനത്തും അർജൻറീന നാലാം സ്ഥാനത്തുമാണ്.ഓസ്ട്രേലിയയോടേറ്റ  തോൽവിയുടെ നാണക്കേട് മാറ്റാൻ സ്പെയിനിനെതിരായ കാൽ ഡസൻ ഗോളിന്റെ വിജയത്തിലൂടെ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

ഗോൾ പോസ്റ്റിനു മുന്നിൽ വന്മതിലായ മലയാളി താരം പി ആർ ശ്രീജേഷാണ് ടീം ഇന്ത്യയുടെ പ്രചോദനം. പ്രതിരോധവും മധ്യനിരയും താളം കണ്ടെത്തിയത് പരിശീലകൻ ഗ്രഹാം റെയ്ഡിനെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. വിജയം മാത്രമാണ് മൻപ്രീതും സംഘവും ലക്ഷ്യം വെക്കുന്നത്.

അതേസമയം, റിയോ ഒളിമ്പിക്സിലെ പ്രകടനത്തിന്റെ നിലവാരത്തിലെത്താൻ അർജൻറീനയ്ക്ക് കഴിഞ്ഞിട്ടില്ല. പൂൾ എയിൽ ജപ്പാനാണ് ഇന്ത്യയുടെ അവസാന എതിരാളി. ജൂലൈ 30ന് വൈകിട്ട് 3 മണിക്കാണ് മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News