തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന ആവശ്യം; എം സ്വരാജിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച ഹർജി  ഹൈക്കോടതി ഇന്ന് പരിഗണിക്കും’.

മതത്തെ ഉപയോഗിച്ച് കെ ബാബു വോട്ട് തേടിയെന്നും , ഇത് ജനപ്രതിനിധ്യ നിയമത്തിൻ്റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ശബരിമല അയ്യപ്പനെ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന്നുള്ള തെളിവായി , രേഖകളും , ചിത്രങ്ങളും ഹർജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ശബരിമല അയ്യപ്പനെയും , മതത്തെയും ,വിശ്വാസത്തെയും  കെ ബാബു  ദുരുപയോഗം ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പൻറെ ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളും ഹർജി ക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

കേവലം 992 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കെ ബാബു സ്വരാജിനെ പരാജയപ്പെടുത്തിയത്. ഹർജി ഇന്ന് ഫയലിൽ സ്വീകരിച്ച് തുടർ നടപടികളിലേക്ക് കടക്കാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here