മത്തായി കസ്റ്റഡി മരണം; സിബിഐ അന്വേഷണം പൂർത്തിയായി

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ  ഒന്നാന്ന് പത്തനംതിട്ടയിലെ മത്തായി കസ്റ്റഡി മരണം. വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ സ്വദേശിയായ  മത്തായി മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. കേസിൽ സിബിഐ അന്വേഷണം പൂർത്തിയായി. കുറ്റപത്രം വൈകാതെ സിബിഐ, കോടതിയ്ക്ക് കൈമാറും.

സഹനത്തിന്‍റെ അപൂർവതകൾ. അത്യപൂർവമായി മാറിയ  സംഭവങ്ങൾ. പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളം  സ്വദേശി മത്തായി മരിച്ചിട്ട് ഇന്നേക്ക്  ഒരു വർഷം  പൂർത്തിയാകുമ്പോഴും പിന്നിട്ട നീതിയുടെ തണൽ തേടുകയാണ് കുടുംബം.

പ്രതിസ്ഥാനത്ത് വനപാലകർ വന്നതോടെ  മരണത്തിൻ്റെ രണ്ടാം നാൾ തന്നെ ദാര്യ ഷീബയും  കുടുബവും നീതിക്കായുള്ള പോരാട്ടത്തിന് ഇറങ്ങുന്നതായിരുന്നു നാട് കണ്ടത്.

സസ്പെൻഷൻ, ഒടുവിൽ  അന്വേഷണം സിബിഐക്ക് വിട്ട കോടതി വിധി എന്നിവയിലൂടെ  പോരാട്ടം അവസാനിക്കുമെന്നെല്ലാം  കരുതി എങ്കിലും അത് സംഭവിച്ചില്ല. പിന്നീട് മരിച്ച് 39 -)o നാൾ  മോർച്ചറി തണുപ്പിൽ നിന്ന് മൃതശരീരം വീണ്ടുo പോസ്റ്റുമോർട്ടo ടേബിളിലെത്തിച്ച ശേഷമായിരുന്നു സഹന സമരത്തിൽ നിന്ന് കുടുംബം മത്തായിയെ മണ്ണോട് ചേർത്തത്.

അതേസമയം, സിബിഐ, വനപാലകർക്കെതിരെ  ഗുരുതരമായ കണ്ടെത്തലുകളോടെ അന്തിമ റിപ്പോർട്ട് നൽകി. വനത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ മെമ്മറി കാർഡ് മോഷ്ടിച്ചെന്നാരോപിച്ചാണ് മത്തായിയെ വനപാലകർ അന്ന് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News