പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 130 കിലോ കഞ്ചാവ് പിടികൂടി, രണ്ട് പേര്‍ പിടിയില്‍ 

പാലക്കാട് വന്‍ കഞ്ചാവ് വേട്ട.  130 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന നൂറ്റി മുപ്പത് കിലോ കഞ്ചാവുമായി രണ്ട് വയനാട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.

അബ്ദുൾ ഖയീം (36) മുട്ടി ങ്ങൽ പറമ്പിൽ സുൽത്താൻ ബത്തേരി ,മുഹമ്മദ് ഷിനാസ് (21) മമ്പാട്ടുപറമ്പിൽ ഹൗസ് കൽപ്പറ്റ എന്നിവരെയാണ് പിടികൂടിയത്.

ആലത്തൂർ ഡിവൈഎസ്പി കെ. എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനക്കിടെ കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here